ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിര്‍ദേശം
ദില്ലി: അക്രമത്തിലേക്ക് തിരിയാത്ത ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് സുപ്രിം കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സമരം ചെയ്യാനുള്ള അവകാശം ജന്മാവകാശമാണെന്ന് കരുതിയ ജീവനക്കാരെ അച്ചടക്കം പഠിപ്പിച്ചതിന് മുഖ്യമന്ത്രി ജയലളിതയെ ജസ്റിസുമാരായ എം. ബി. ഷാ, എ. ആര്‍. ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിനനന്ദിച്ചു.
ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നിര്‍ദേശത്തോടുള്ള പ്രതികരണം അറിയിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അക്രമമാര്‍ഗത്തിലേക്ക് തിരിഞ്ഞിട്ടില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നിരുപാധികമായ ക്ഷമാപണം സ്വീകരിച്ച ശേഷം അവരെ തിരിച്ചെടുക്കണമെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.












Click it and Unblock the Notifications