ബസ്സപകടം: 25 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: പാറശാലക്കടുത്ത് വ്ലാത്തങ്കരയില്‍ സ്കൂള്‍ ബസ് കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് ഇരുപത്തഞ്ചോളം കുട്ടികള്‍ക്ക് പരിക്കേറ്റു.
സ്കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില കുട്ടികള്‍ക്ക് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയതിന് ശേഷം വിട്ടയച്ചു.
ചില കുട്ടികള്‍ക്ക് ചതവും തലയ്ക്ക് ചെറിയ മുറിവുമുണ്ട്. എങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. എല്‍ കെ ജി മുതല്‍ ഏഴാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികളായിരുന്നു ബസില്‍ ഏറെയും ഉണ്ടായിരുന്നത്.












Click it and Unblock the Notifications