ഐ ഗ്രൂപ്പ് മന്ത്രിമാര്‍ രാജിവയ്ക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍ എന്നിവരോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. നിയമസഭയില്‍ ജൂലൈ 21 തിങ്കളാഴ്ച വരുന്ന ധനവിനിയോഗബില്‍ വോട്ടെടുപ്പില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആന്റണി രാജി ആവശ്യപ്പെട്ടത്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാനുള്ള അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഐ ഗ്രൂപ്പ് മന്ത്രിമാര്‍ രാജിവച്ചേ മതിയാവൂ എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിയ്ക്ക്. പ്രത്യേക ബ്ലോക്കായി ഇരിയ്ക്കണമോ എന്ന കാര്യത്തില്‍ കരുണാകരന്‍ തിങ്കളാഴ്ച അന്തിമപ്രഖ്യാപനം നടത്തും.
ആന്റണി രാജി ആവശ്യപ്പെടുംമുമ്പ് ശങ്കരനും കടവൂരും രാജി നല്കിയതായും വാര്‍ത്തയുണ്ട്.












Click it and Unblock the Notifications