എംഎല്‍എമാരെ പുറത്താക്കി സന്ദേശം
തിരുവനന്തപുരം: രണ്ട് മന്ത്രിമാരുള്‍പ്പെടെ അഞ്ച് ഐ ഗ്രൂപ്പ് എം എല്‍ എമാരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നതായി അറിയിക്കുന്ന ഹൈക്കമാന്റിന്റെ ഫാക്സ് സന്ദേശം തിരുവനന്തപുരത്തെ കെ പി സി സി ഓഫീസില്‍ എത്തി.
മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്, എം എല്‍ എമാരായ ഇ. എം. അഗസ്തി, പി. പി. ജോര്‍ജ്, ശോഭനാ ജോര്‍ജ് എന്നിവരെ പുറത്താക്കാനാണ് തീരുമാനം. എം എല്‍ എമാരെ പുറത്താക്കാനുള്ള തീരുമാനം അറിയിക്കുന്ന സന്ദേശം കെപിസിസി ഓഫീസില്‍ നിന്നും മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് കൈമാറി.
ധനവിനിയോഗ ബില്ലിനെതിരെ വോട്ട് ചെയ്യാനുള്ള ഐ ഗ്രൂപ്പ് തീരുമാനത്തെ തുടര്‍ന്നാണ് അഞ്ച് എം എല്‍ എമാരെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന് എന്നിവരോട് രാജി വക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ആവശ്യപ്പെട്ടതോടെയാണ് ഹൈക്കമാന്റ് നിലപാട് ശക്തമാക്കിയത്. അഞ്ച് പേരെ പുറത്താക്കിയാല്‍ ഐ ഗ്രൂപ്പ് എം എല്‍ എമാരുടെ അംഗസംഖ്യ 18 ആയി കുറയും. ഇതോടെ ധനവിനിയോഗ ബില്ലിനെതിരെ വോട്ട് ചെയ്താല്‍ അത് കൂറുമാറ്റ നിയമത്തിന്റെ പരിധിയില്വരുമെന്നതു കൊണ്ടാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്.
അതേ സമയം ഐ ഗ്രൂപ്പ് സര്‍ക്കാരിനെതിരായ നിലപാടില്‍ നിന്ന് പിന്നോക്കം പോയതോടെ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്കെതിരായ ഹൈക്കമാന്റ് നടപടിക്ക് പ്രസക്തിയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ദില്ലിയില്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായും ചര്‍ച്ച നടത്തിയിരുന്നു. മിക്കവാറും തിങ്കളാഴ്ച വൈകുന്നേരം മുരളീധരന് സോണിയാഗാന്ധിയെ കാണും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications