ധനവിനിയോഗ ബില്‍ പാസാക്കി
തിരുവനന്തപുരം: നിയമസഭയില്‍ ജൂലൈ 21 തിങ്കളാഴ്ച ധനവിനിയോഗ ബില്‍ പാസായി. 40നെതിരെ 87 വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
127 അംഗങ്ങളാണ് തിങ്കളാഴ്ച സഭയിലെത്തിയത്. ഐ ഗ്രൂപ്പിന്റെ എല്ലാ എം എല്‍ എമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. മുസ്ലിം ലീഗിന്റെ ഏഴ് എം എല്‍ എമാര്‍ സഭയിലുണ്ടായിരുന്നു.
പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബില്ല് വോട്ടിനിട്ടത്. മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ഘടകകക്ഷികളുടെ പിന്തുണ അദ്ദേഹത്തിനില്ലെന്നും സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിസഭ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ. ശങ്കരനാരായണന്‍ അവകാശപ്പെട്ടു. മുസ്ലിം ലീഗിനെ കൂടെക്കൂട്ടാമെന്ന പ്രതിപക്ഷ തന്ത്രമൊന്നും ഫലിയ്ക്കില്ലെന്നും അവരുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും ശങ്കരനാരായണന്‍ സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications