Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് ഇടപെട്ടു, ഐ ഗ്രൂപ്പ് പിന്‍വാങ്ങി

തിരുവനന്തപുരം: ഹൈക്കമാന്റ് ഇടപെട്ടതോടെ ഐ ഗ്രൂപ്പ് സര്‍ക്കാരിനെതിരെ തുടങ്ങിവച്ച യുദ്ധം നിര്‍ത്തുന്നു. ജൂലൈ 21 തിങ്കളാഴ്ച ധനകാര്യവിനിയോഗബില്ലില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യാനുള്ള തീരുമാനം ഐ ഗ്രൂപ്പ് റദ്ദാക്കിയതായി അറിയുന്നു.

ആന്റണിയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ തിങ്കളാഴ്ച രാവിലെ കരുണാകരനോട് ഹൈക്കമാന്റ് അടിയന്തിരമായി ഇടപെട്ട് ആവശ്യപ്പെട്ടു. ഇതോടെയാണ് സര്‍ക്കാരിനെതിരായ തുറന്ന യുദ്ധം നിര്‍ത്തിവയ്ക്കാന്‍ കരുണാകരന്‍ ഗ്രൂപ്പംഗങ്ങള്‍ക്ക് ഉത്തരവിട്ടതെന്നറിയുന്നു.

ഇതനുസരിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാനുള്ള തീരുമാനവും ഐ ഗ്രൂപ്പ് പിന്‍വലിച്ചേയ്ക്കും. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് സ്പീക്കര്‍ക്ക് കത്തുനല്കാനുള്ള പുറപ്പാടിലായിരുന്നു ഐ ഗ്രൂപ്പ്.

പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഉടന്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പ്രശ്നം പരിഹരിയ്ക്കുമെന്നും ഹൈക്കമാന്റ് കരുണാകരന് ഉറപ്പുനല്കിയതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+