കരുണാകരന്‍ വീണ്ടും പത്തി മടക്കിയോ?
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആവര്‍ത്തിച്ചേയ്ക്കുമെന്ന ഭയമാണ് കരുണാകരന്‍ കടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സൂചന.
ജൂലൈ 20 ഞായറാഴ്ച എടുത്ത തീരുമാനം തിങ്കളാഴ്ച രാവിലെയായപ്പോഴേയ്ക്കും ഐ ഗ്രൂപ്പ് പിന്‍വലിയ്ക്കുകയായിരുന്നു. നിയമസഭയില്‍ അവതരിപ്പിയ്ക്കുന്ന ധനകാര്യവിനിയോഗബില്ലിനെതിരെ വോട്ടു ചെയ്യാനും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാനും ഉള്ള തീരുമാനങ്ങളാണ് കരുണാകരന്‍ പിന്‍വലിച്ചത്. സാധാരണ ഇത്തരമൊരു നീക്കം കരുണാകരന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്.
എന്താണ് കരുണാകരനെ കടുത്ത നീക്കങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ച ഘടകം? ഒന്ന് ലീഗിന്റെ ഭാഗത്ത് നിന്നും ആന്റണിയ്ക്കെതിരെ കടുത്ത തീരുമാനങ്ങളുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടാമത് ഹൈക്കമാന്റില്‍ നിന്നും അതിശക്തമായ ശിക്ഷാനടപടിയുണ്ടാകുമെന്ന ഭയം- ഇത് രണ്ടുമാണ് കരുണാകരനെ ആന്റണിയ്ക്കെതിരായ തുറന്ന യുദ്ധത്തില്‍ നിന്നും പിന്‍വലിപ്പിച്ചത്.
ഐഗ്രൂപ്പിലെ രണ്ട് മന്ത്രിമാരെയും രണ്ട് എംഎല്‍എമാരെയും കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്ത്കൊണ്ടുള്ള ഹൈക്കമാന്റ് ഉത്തരവ് കിട്ടിയതും കരുണാകരനെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്ന് വേണം കരുതാന്‍. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാനുള്ള ഐ ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്തുമായി ഐ ഗ്രൂപ്പ് പ്രതിനിധികള്‍ സ്പീക്കറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. എന്നാല്‍ പെട്ടെന്നാണ് കത്ത് നല്കേണ്ടെന്നറിയിച്ചുകൊണ്ടുള്ള കരുണാകരന്റെ സന്ദേശം എത്തിയത്. അതോടെ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ സ്പീക്കര്‍ക്ക് കത്ത് നല്കിയില്ല.


Click it and Unblock the Notifications