ലോറി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഏഴുദിവസമായി തുടരുന്ന ചരക്ക് ലോറി പണിമുടക്ക് പിന്‍വലിച്ചു.
ജൂലൈ 21 തിങ്കളാഴ്ച ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളവിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങാനിരുന്ന മോട്ടോര്‍വാഹനപണിമുടക്ക് പിന്‍വലിച്ചു.
തല്ക്കാലം വാഹനനികുതി കൂട്ടിനല്കേണ്ടെന്ന് സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്കിയതായി അറിയുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധി പുറത്തുവന്ന ശേഷമേ വാഹനനികുതിയുടെ കാര്യത്തില്‍ പുതിയ തീരുമാനമുണ്ടാവൂ എന്നും ഗതാഗതമന്ത്രി സമരക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.












Click it and Unblock the Notifications