കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നിര്‍ണ്ണായകമായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ലീഗ് ഹൗസില്‍ തുടങ്ങി. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വിവാദ പ്രസ്താവനയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

രാവിലെ 11.30 ഓടെയാണ് യോഗം തുടങ്ങിയത്. പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നാല് മന്ത്രിമാരുള്‍പ്പെടെ 19 സെക്രട്ടറിയേറ്റംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എം എല്‍ എമാരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ധനവിനിയോഗ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി ഏഴ് എംഎല്‍ എമാരെ നിയമസഭയിലേക്ക് അയച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടൊന്നും ലീഗ് സ്വീകരിക്കില്ലെന്നാണ് അറിയുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന പ്രതീതിയാണ് പൊതുവെ യു ഡി എഫില്‍ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലീഗ് പിന്മാറിയേക്കുമെന്നാണ് അറിയുന്നത്.

അതേ സമയം മാറാട് പുനരധിവാസത്തെ സംബന്ധിച്ച് ലീഗ് സെക്രട്ടറിയേറ്റ് ശക്തമായ നിലപാട് സ്വീകരിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X