24ന് എസ്കെഎസ്എസ്എഫ് മാറാട് മാര്‍ച്ച്
കോഴിക്കോട്: മാറാട് പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റുഡന്റ്സ് ഫെഡറേഷന്‍ (എസ് കെ എസ് എസ് എഫ്) ജൂലൈ 24ന് മാറാട്ടേയ്ക്ക് മാര്‍ച്ച് നടത്തും.
മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ് മുസ്തഫ മുണ്ഡപ്പാറ ജൂലൈ 21 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയിദ് സാദിക്ക് അലി ശിഹാബ് തങ്ങള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
മാറാട് പുനരധിവാസത്തിന് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്തഫ പറഞ്ഞു.
കൂടുതല്‍ ഫലപ്രദമായി ആന്റണി പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന അവസ്ഥയുണ്ടാവില്ലായിരുന്നുവെന്ന് മുസ്തഫ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications