നാല് ഐ ഗ്രൂപ്പ് നേതാക്കളെ പുറത്താക്കി?
തിരുവനന്തപുരം: നാല് ഐ ഗ്രൂപ്പ് നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നടപടി സ്വീകരിച്ചതായി സൂചന.
ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസനെയും പി. ശങ്കരനെയും സസ്പെന്റ് ചെയ്യാനും കോണ്‍ഗ്രസ് ചീഫ് വിപ്പ് പി. പി. ജോര്‍ജിനെയും ശോഭനാ ജോര്‍ജിനെയും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുന്നതായും അറിയിക്കുന്ന ഫാക്സ് സന്ദേശം കെപിസിസി ആസ്ഥാനത്ത് എത്തിയെന്നാണ് അറിയുന്നത്.
നിയമസഭയില്‍ ധനവിനിയോഗബില്ലിനെതിരെ വോട്ട് ചെയ്യാനും പ്രത്യേക ബ്ലോക്കായിരിക്കാനുമുള്ള ഐ ഗ്രൂപ്പ് തീരുമാനം കെ. കരുണാകരന്‍ ഉപേക്ഷിച്ചത് പുറത്താക്കല്‍ നീക്കത്തെ തുടര്‍ന്നാണെന്നാണ് സൂചന.












Click it and Unblock the Notifications