കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവേക് ഒബ്റോയിക്ക് ശ്വാസതടസം

  • By Staff
Google Oneindia Malayalam News

മുംബൈ: ഷൂട്ടിംഗിനിടയില്‍ കാലിന് പരിക്കേറ്റ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്ക് ശ്വാസതടസം അനുഭവപ്പെടുന്നു.

ശ്വാസകോശത്തിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. കാലിലെ കട്ടപിടിച്ച രക്തം പിന്നീട് രക്തസംക്രമണം വഴി ശ്വാസകോശത്തിലെത്തുന്നു. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും രക്തം വീണ്ടും കട്ടപിടിക്കാനും കാരണമാവുന്നു.

അതേ സമയം വിവേകിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ആശങ്കക്ക് വകയില്ലെന്നും സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. വിവേക് അപകടനില തരണം ചെയ്തിട്ടുണ്ട്. ശ്വാസകോശ തടസം അനുഭവപ്പെടുന്നതുകൊണ്ട് വിവേകിന് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിലാണ്.

വിവേകിന്റെ കാലിലെ പ്ലാസ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് ഫിസിയോ തെറാപ്പി ചെയ്യുമെന്ന് അഗര്‍വാള്‍ പറഞ്ഞു. ഞായറാഴ്ച ക്രച്ചസില്‍ നടക്കാന്‍ ശ്രമം നടത്തിയെങ്കിലും കഠിനമായ വേദന മൂലം ശ്രമം ഉപേക്ഷിച്ചു. തിങ്കളാഴ്ച മുതല്‍ അദ്ദേഹത്തിന് ക്രച്ചസില്‍ നടക്കാനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X