കൊച്ചിയില്‍ ബസ്സപകടം: 60 പേര്‍ക്ക് പരിക്ക്
കൊച്ചി: നഗരത്തില്‍ സെന്റ് ആല്‍ബര്‍ട്സ് കോളജിന് സമീപം രണ്ടു ബസുകള്‍ കൂട്ടിയിടിച്ച് അറുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ മിക്കവരും കോളജ്- സ്കൂള്‍ വിദ്യാര്‍ഥികളാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു ബസ് ഡ്രൈവര്‍ക്കും ഒരു കോളജ് വിദ്യാര്‍ഥിക്കും തലക്ക് മുറിവേറ്റു. പരിക്കേറ്റവരില്‍ ചിലരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
അപകടത്തില്‍ പെട്ട ഒരു ബസ് കാക്കനാട് നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഗാന്ധിനഗര്‍-ഏലൂര്‍ റൂട്ടിലോടുന്നതായിരുന്നു മറ്റേ ബസ്.












Click it and Unblock the Notifications