ആന്റണിയ്ക്ക് ഇനി പിഴിച്ചില്‍കാലം
തിരുവനന്തപുരം: മുഖ്യമന്ത്രി ആന്റണിയ്ക്ക് ഇനി പിഴിച്ചില്‍ കാലം. വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിച്ച ശേഷം മുഖ്യമന്ത്രി ജൂലൈ 23 ബുധനാഴ്ച മുതല്‍ ആയുര്‍വേദ ചികിത്സയിലേക്ക് പ്രവേശിക്കുകയാണ്.
ദിവസവും രാവിലെ 6.15 മുതല്‍ 7.45 വരെയാണ് ചികിത്സ. അത് കഴിഞ്ഞാല്‍ വിശ്രമം. തിരുവനന്തപുരം ആയുര്‍വേദ കോളെജ് ആശുപത്രി സൂപ്രണ്ട് ഡോ. വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒരു ഡോക്ടറും രണ്ട് പിഴിച്ചില്‍കാരും ചികിത്സയില്‍ സഹായിക്കും.
കഴുത്തില്‍ സ്പോണ്ടിലൈറ്റിസ് രോഗം ബാധിച്ച ശേഷമാണ് മുഖ്യമന്ത്രി ഉഴിച്ചില്‍, തിരുമ്മല്‍, കിഴി എന്നിവയിലേക്ക് നീങ്ങിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി എല്ലാ വര്‍ഷക്കാലത്തും ഈ ചികിത്സ തെറ്റാറില്ല. കഴിഞ്ഞ വര്‍ഷം ആയുര്‍വേദ ചികിത്സ മുടക്കിയത് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ ബാധിച്ചിരുന്നു. അതുകൊണ്ടാണ് ഇക്കുറി നിയമസഭാസമ്മേളനത്തിന്റെ കാലമാണെങ്കിലും ചികിത്സ തെറ്റിയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.












Click it and Unblock the Notifications