Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്നത് കോണ്‍ഗ്രസിന്റെ നാടകം: പിള്ള

കോഴിക്കോട്: ന്യൂനപക്ഷത്തിന്റെ രോഷത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് സിംല സമ്മേളനത്തില്‍ രൂപം നല്‍കിയ ഒരു രാഷ്ട്രീയ നാടകമാണ് കേരളത്തില്‍ നടന്നതെന്ന് ബി ജെ പി വൈസ് പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നുവെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന പൂര്‍ണമായും ശരിയാണ്. ഇത്തരമൊരു പ്രസ്താവന നടത്തിയ ആന്റണി സംസ്ഥാനത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമവാക്യം തിരുത്താനാണ് ഇനി ശ്രമിക്കേണ്ടത്. അതിന് കഴിയുന്നില്ലെങ്കില്‍ രാജിവച്ച് ജനവിധി തേടണം.

ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരമാണ് ആന്റണിയും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും വിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞത്. കെ പി സി സി പ്രസിഡന്റ് സ്ഥാനം അപ്രസക്തമായി തീര്‍ന്നിരിക്കുകയാണ്. ഹൈക്കമാന്റിന് മുന്നില്‍ മുരളീധരന്റെ വാക്കുകള്‍ക്ക് സ്ഥാനമില്ല.- അദ്ദേഹം പറഞ്ഞു.

2001 ആഗസ്തിലെ സി പി എം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടെന്ന് വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ ന്യൂനപക്ഷ പ്രസ്താവനയുടെ പേരില്‍ ആന്റണിയെ കുറ്റപ്പെടുത്തുന്ന സി പി എം തങ്ങളുടെ നിലപാട് വ്യക്തമാക്കണം.

ഈയിടെ റായ്പൂരില്‍ നടന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗം രൂപം നല്‍കിയ മിഷന്‍ 2004 കേരളത്തിലും നടപ്പിലാക്കും. ബി ജെ പിയുടേതിന് സമാനമായ കാഴ്ചപ്പാടുകളുള്ള എസ്എന്‍ഡിപി, എന്‍ എസ് എസ് എന്നീ ഹിന്ദുസംഘടനകളുമായി ഒന്നിച്ചാവും ഇത് നടപ്പില്‍ വരുത്തുന്നത്.

മാറാട്: സിബിഐ അന്വേഷണം അംഗീകരിക്കേണ്ടിവരും

മാറാട് പുനരധിവാസം നടത്തുന്നതിന് മുമ്പ് പരിഗണിക്കേണ്ട ചില നിര്‍ദേശങ്ങള്‍ ബിജെപി മുസ്ലിം മതനേതാക്കള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. മാറാട് സംഭവത്തെ പറ്റി സിബിഐ അന്വേഷണം വേണെമെന്ന ബിജെപിയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കും. മുസ്ലിം ലീഗും ഈയാവശ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവും.

പുതിയ ഭാരവാഹികളെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനായി ആഗസ്ത് രണ്ടിന് ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയില്‍ നടക്കുമെന്ന് പിള്ള അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+