കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നല്കും
തിരുവനന്തപുരം: ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നല്‍കുമെന്നും കുടിശിക കൊടുത്തുതീര്‍ക്കുമെന്നും തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു. ജൂലൈ 22 ചൊവാഴ്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ബജറ്റില്‍ ഇതിനായി 150 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ 16 മാസത്തെ കുടിശിക കൊടുത്തുതീര്‍ക്കും. 120 രൂപയാണ് പെന്‍ഷന്‍തുക. 5,19,000 പേരാണ് ഇപ്പോള്‍ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നത്.
സാമ്പത്തിക പ്രശ്നമുള്ളതിനാല്‍ കര്‍ഷക തൊഴിലാളികള്‍ക്കായി ക്ഷേമപദ്ധതിയില്‍ പുതിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications