ഐ ഗ്രൂപ്പ് അവിശ്വാസ വഴിയിലേക്ക്
തിരുവനന്തപുരം: അവിശ്വാസപ്രമേയത്തിലൂടെ സര്‍ക്കാരിനെതിരായ കരുനീക്കം ശക്തിപ്പെടുത്താന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. ഇതിനായി യുഡിഎഫിലെ ചെറുകക്ഷികളുടെ പിന്തുണ തേടാനും ഐ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായി.
പ്രതിപക്ഷത്തെക്കൊണ്ട് അവിശ്വാസപ്രമേയം അവതരിപ്പിക്കുക, ചെറുകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്ത് 71 എന്ന മാന്ത്രികസംഖ്യ തികയ്ക്കുക, അങ്ങിനെ മന്ത്രിസഭയെ അട്ടിമറിയ്ക്കുക- ഇതാണ് ഐഗ്രൂപ്പിന്റെ പുതിയ തന്ത്രമെന്ന് അറിയുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന തീരുമാനത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മുന്നോട്ട് നീങ്ങാനാണ് തീരുമാനം.
ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ക്ക് പുറംതിരിഞ്ഞ് നില്ക്കുന്ന ഹൈക്കമാന്റിന്റെ തീരുമാനങ്ങള്‍ക്ക് മാറ്റം വരുമെന്നും യോഗം വിലയിരുത്തി. മുസ്ലിംലീഗിന്റെ നിലപാട് ഉടനെ തങ്ങള്‍ക്കനുകൂലമാകുമെന്ന് ഐ ഗ്രൂപ്പ് പ്രതീക്ഷിയ്ക്കുന്നില്ല. അതിനാലാണ് ചെറുഗ്രൂപ്പുകളുടെ പിന്നാലെ പോകുന്നത്.












Click it and Unblock the Notifications