ലീഗ് തീരുമാനം: തങ്ങളെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വിവാദ പ്രസ്താവന സംബന്ധിച് ഉചിതമായ തീരുമാനമെടുക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി.
ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ആന്റണിയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ വേണ്ടത് ചെയ്യുമെന്നും യോഗത്തിന് ശേഷം തങ്ങള്‍ പറഞ്ഞു.
സെക്രട്ടറിയേറ്റ് യോഗം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെന്നും വിവാദ പ്രസ്താവന സംബന്ധിച്ച് തങ്ങള്‍ തീരുമാനമെടുക്കുമെന്നും പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എന്നിവര്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യില്ല.
പ്രശ്നം സംബന്ധിച്ച് പലരെയും കണ്ട് വിശദീകരണം തേടുമെന്ന് ഇരുവരും അറിയിച്ചു.












Click it and Unblock the Notifications