മാറാട് സംഘ്പരിവാറിന്റെ സ്വയംഭരണം
കൊച്ചി: മാറാട് സംഘ്പരിവാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്വയംഭരണം അവസാനിപ്പിക്കാന്‍ പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ സി. കെ. അബ്ദുള്‍ അസീസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുത്തങ്ങയില്‍ പൊലീസിനെ ഉപയോഗിച്ച് ആദിവാസികളുടെ സ്വയംഭരണം അവസാനിപ്പിച്ച സര്‍ക്കാര്‍ മാറാടിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിസ്സഹായത പ്രകടിപ്പിക്കുന്നതെന്ന് അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
മാറാട് ഭൂരിപക്ഷമോ ന്യൂനപക്ഷമോ അല്ല സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നത്. ഫാസിസ്റ് ശക്തികളാണ് മാറാട് സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നത്. മാറാട്ടെ ഇപ്പോഴത്തെ സ്ഥിതി പുനരധിവാസത്തിന് യോജിച്ചതല്ലെന്ന് തത്വത്തില്‍ അംഗീകരിക്കുകായണെങ്കില്‍ തന്നെ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഇടപെടലിന് ചിലര്‍ എതിരാണെന്ന വസ്തുത കൂടുതല്‍ വ്യക്തമായി വരികയാണ്.
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദ്നിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരണം.
പിഡിപിയുടെ കേന്ദ്രമേഖലാ രാഷ്ട്രീയ പ്രചാരണ റാലി ജൂലൈ 22 ചൊവാഴ്ച വൈകുന്നേരം സമാപിക്കുമെന്ന് അബ്ദുള്‍ അസീസ് അറിയിച്ചു.












Click it and Unblock the Notifications