റേഷന്‍ സബ്സിഡി കൂട്ടാന്‍ കഴിയില്ല: മന്ത്രി
തിരുവനന്തപുരം: റേഷന്‍ സബ്സിഡി കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴത്തെ നിലയിലാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍. നിയമസഭയില്‍ ജൂലൈ 22 ചൊവാഴ്ച സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ സബ്സിഡി നല്കാന്‍ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയും ദാരിദ്യ്രരേഖയ്ക്ക് മുകളിലും ഉള്ളവര്‍ക്ക് ഒരേ വിലയ്ക്ക് റേഷന്‍ നല്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ ദാരിദ്യ്രരേഖയ്ക്ക് താഴെ കഴിയുന്ന 25 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയോടെ റേഷന്‍ നല്കിവരുന്നുണ്ട്. ഇതിനായി 113 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് നല്കുന്ന റേഷനരിയുടെ വിലയും പൊതുവിപണിയിലെ അരിവിലയും തമ്മില്‍ വലിയ അന്തരമില്ല. അതിനാല്‍ ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവരുടെ റേഷന്‍ ഉപഭോഗം കുറവാണ്.- മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ പ്രതിസന്ധിയിലാണെന്ന് നേരത്തെ സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. കൂടുതല്‍ സബ്സിഡി നല്കി റേഷന്‍ സമ്പ്രദായം നിലനിര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഇനിയും സബ്സിഡി കൂട്ടാനാവില്ലെന്ന് മന്ത്രി കാര്‍ത്തികേയന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications