ആദ്യ നാവ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു
വിയന്ന: ലോകത്തില്‍ ആദ്യമായി നാവ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്ട്രിയയില്‍ നടന്നു. നാവിന് കാന്‍സര്‍ ബാധിച്ച നാല്പത്തിരണ്ടുകാരനായ രോഗിയിലാണ് ആദ്യമായി നാവ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ജൂലൈ 19 ശനിയാഴ്ച വിയന്ന ജനറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ 14 മണിക്കൂര്‍ നീണ്ടുനിന്നു.
രോഗി നല്ല ആരോഗ്യസ്ഥിതിയിലാണെന്ന് വിയന്ന ജനറല്‍ ആശുപത്രി വക്താവ് പറഞ്ഞു. അപ്രതീക്ഷിതമായ പ്രശ്നങ്ങളൊന്നും ശസ്ത്രക്രിയക്കിടെയുണ്ടായില്ല. ശസ്ത്രക്രിയ കൊണ്ട് യാതൊരു വിധ പാര്‍ശ്വഫലങ്ങളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്കുന്നു.
നാവ് മാറ്റിവയ്ക്കാന്‍ രോഗി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എവിടെ നിന്നാണ് നാവ് ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications