Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ മെരുക്കാന്‍ മന്ത്രിസ്ഥാനം

ദില്ലി: കരുണാകരനെ മെരുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഒരു മന്ത്രിസ്ഥാനം കൂടി ഐ ഗ്രൂപ്പിന് ഹൈക്കമാന്റ് വാഗ്ദാനം ചെയ്തു. ഒപ്പം കോടോത്ത് ഗോവിന്ദന്‍നായരെ സസ്പെന്റ് ചെയ്ത നടപടി പുനരാലോചിയ്ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

അതേ സമയം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ ആന്റണിയെ മാറ്റണമെന്ന കാര്യം കരുണാകരന്‍ മിണ്ടരുതെന്നും ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുരളീധരനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ് പട്ടേലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കരുണാകരനാണ്. ജൂലൈ 23 ബുധനാഴ്ച വൈകീട്ട് കരുണാകരന്‍ സോണിയാഗാന്ധിയെ കാണും. ഇതില്‍ കരുണാകരന്‍ തന്റെ അന്തിമതീരുമാനം അറിയിക്കുമെന്ന് കരുതുന്നു.

മന്ത്രി കെ.വി. തോമസ് ഐ ഗ്രൂപ്പില്‍ നിന്ന് മറുകണ്ടം ചാടിയതിനാലാണ് ഒരു മന്ത്രിസ്ഥാനം കൂടി ഐ ഗ്രൂപ്പിന് ഹൈക്കമാന്റ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത അഞ്ച് മാസത്തേയ്ക്ക് ആന്റണിയെ മാറ്റണമെന്ന ആവശ്യം കരുണാകരന്‍ മാറ്റിവയ്ക്കണമെന്ന് ഐ ഗ്രൂപ്പ് നേതാവായ പി.സി. ചാക്കോയെ അഹമ്മദ് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്റ് നിര്‍ദേശത്തോടുള്ള ഐ ഗ്രൂപ്പ് പ്രതികരണം വൈകുന്നേരത്തോടെ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+