കരുനാഗപ്പള്ളിയില്‍ വാഹനപണിമുടക്ക്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി. ഓട്ടോകളും ടാക്സികളും ടെമ്പോകളും ട്രക്കറുകളും ഓടുന്നില്ല.
ജൂലൈ 23 ബുധനാഴ്ച രാവിലെയാണ് ലാത്തിച്ചാര്‍ജ്ജ് നടന്നത്. ഒരു പൊലീസ് ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി അനില്‍കുമാറിന്(31) പരിക്കേറ്റിരുന്നു. എന്നാല്‍ പൊലീസുകാര്‍ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് മാത്രമല്ല, കുറെ അസഭ്യം പറയുകയും ചെയ്തു. വഴക്കിനൊടുവില്‍ എസ്ഐ ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാറിനെ ജീപ്പിലേക്ക് തള്ളിയിടുകയും അനില്‍കുമാറിന്റെ നെറ്റിപൊട്ടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇക്കാര്യം അന്വേഷിയ്ക്കാന്‍ സ്റേഷനിലെത്തി. എസ്ഐയും ഡ്രൈവര്‍മാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ചിലര്‍ സ്റേഷനെതിരെ കല്ലെറിയുകയും ചെയ്തു.
ഇതിന് പ്രതികാരമെന്നോണം രാവിലെ പൊലീസുകാര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. രണ്ടു മണിക്കൂര്‍ നേരം പൊലീസ് അഴിഞ്ഞാടുകയായിരുന്നു പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് ഓട്ടോ, ടാക്സി പണിമുടക്ക് പ്രഖ്യാപിച്ചത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications