ഖനനം അനുമതി കിട്ടയതിന് ശേഷം: മന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിലെ തീരദേശങ്ങളില്‍ ഇല്‍മനൈറ്റ് ഖനനം കേന്ദ്ര അംഗീകാരം ലഭിച്ചതിന് ശേഷമേ തുടങ്ങൂവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജന്‍സികളായ ആണവോര്‍ജ്ജ കമ്മിഷന്‍, പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര ഖനനവകുപ്പ് എന്നിവരില്‍ നിന്നും അനുമതി ലഭിയ്ക്കേണ്ടതുണ്ട്. അതേ സമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് ഖനനം നടത്തില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഖനനം പരിസ്ഥിതിയെ മലിനീകരിക്കുമെന്നതാണ് പ്രധാന പരാതി. ഇതിനകം വിവാദത്തിലായ ഈ പദ്ധതിയെപ്പറ്റി പഠിയ്ക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയെക്കുറിച്ച് ചിന്തിയ്ക്കൂ. - മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications