Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ വിഎസിന് നോട്ടീസയച്ചു

തിരുവനന്തപുരം: തനിയ്ക്കെതിരെ അഴിമതിയാരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നാവശ്യപ്പെട്ട് മന്ത്രി സുധാകരന്‍ വി.എസ്. അച്യുതാനന്ദന് നോട്ടീസയച്ചു. മാവൂര്‍ റെയോണ്‍സിന് തടി വിറ്റ വകയില്‍ മന്ത്രി സുധാകരന്‍ അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കഴിഞ്ഞ ദിവസം വിഎസ് ആരോപിച്ചിരുന്നു.

തനിയ്ക്കെതിരായ പരാതി പിന്‍വലിയ്ക്കണമെന്നും മാപ്പുപറയണമെന്നും സുധാകരന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതിന് തയ്യാറല്ലെങ്കില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് വിഎസ് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും മന്ത്രി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

18 കോടി രൂപ വിലവരുന്ന വനത്തിലെ തടികള്‍ കുറഞ്ഞ വിലയ്ക്ക് മാവൂര്‍ റെയോണ്‍സിന് വിറ്റ വകയില്‍ അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിഎസ് ആരോപിച്ചത്. ഈ ആരോപണം ആവര്‍ത്തിച്ചാല്‍ വിഎസിനെതിരെ നോട്ടീസയയ്ക്കുമെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. വിഎസ് ഈ ആരോപണം വീണ്ടും ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നോട്ടീസയച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+