മരിച്ചവരില്‍ മലയാളി സൈനികനും
കോഴിക്കോട്: ജമ്മുവിലെ അഖ്നൂരില്‍ സൈനികക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട എട്ട് ജവാന്മാരില്‍ ഒരു മലയാളിയും.
കോഴിക്കോട് മാവൂര്‍ പഴയകുന്നത്ത് സുനില്‍കുമാര്‍(21) ആണ് കൊല്ലപ്പെട്ടത്. ഗോപാലകൃഷ്ണന്‍നായര്‍-ശാരദ ദമ്പതികളുടെ മകനാണ്.
ഒരു ബ്രിഗേഡിയര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു ലഫ്റ്റ്നന്റ് ജനറലും രണ്ടു മേജര്‍ ജനറല്‍മാരും ഒരു ബ്രിഗേഡിയറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിലും ഒരു മലയാളി ഉണ്ട്. കോഴിക്കോട് വടകര വൈക്കിലശ്ശേരി കൊമ്മണാരി വിശ്വനാഥന്‍ ആണ് ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications