സദ്ദാമിന്റെ മക്കളെ കൊന്നു
ബാഗ്ദാദ്: സദ്ദാം ഹുസൈന്റെ മക്കളായ ഉദയിനെയും ഖുസെയെയും യുഎസ് സേന വെടിവച്ച് കൊന്നു. ആറ് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരെയും യുഎസ് സൈനികര്‍ കൊന്നത്.
ഇതോടെ സദ്ദാമിനെ പിടികൂടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ യുഎസ് സൈനികക്യാമ്പില്‍ പരന്നിട്ടുണ്ട്. ഇറാഖിലെ ജനങ്ങളുടെ പിന്തുണയോടെയാണ് യുഎസ് സേന ഉദയിനെയും ഖുസെയെയും വകവരുത്തിയത്. ഇരുവരുടെയും മരണവാര്‍ത്ത അറിഞ്ഞയുടന്‍ ബാഗ്ദാദില്‍ ആഹ്ലാദസൂചകമായി വെടിയൊച്ചകള്‍ മുഴങ്ങി.
ഇറാഖിലെ വടക്കന്‍ ജില്ലയായ മൊസൂലില്‍ ഒരു വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു സദ്ദാമിന്റെ മക്കള്‍. 200 യുഎസ് പട്ടാളക്കാര്‍ ഹെലികോപ്റ്ററുകളും റോക്കറ്റുകളും യന്ത്രത്തോക്കുകളുമായി ഈ വീട് വളയുകയായിരുന്നു. എന്നാല്‍ ഇവരെ കൊലപ്പെടുത്താന്‍ ആറ് മണിക്കൂര്‍ നീണ്ട പോരാട്ടം വേണ്ടിവന്നു. സദ്ദാമിന്റെ ഒരു ചെറുമകനും ഉദയിന്റെ അംഗരക്ഷകനും കൂടി വെടിവയ്പില്‍ കൊല്ലപ്പെട്ടു.
ഒരു ഇറാഖി തന്നെയാണ് ഉദയിന്റെയും ഖുസെയുടെയും ഒളികേന്ദ്രത്തെക്കുറിച്ച് അറിയച്ചതെന്ന് യുഎസ് സൈനികമേധാവി സാഞ്ചെസ് പറഞ്ഞു. ഈ ഇറാഖിയ്ക്ക് പാരിതോഷികമായി 144 കോടി രൂപ നല്കുമെന്നും സാഞ്ചെസ് അറിയിച്ചു.












Click it and Unblock the Notifications