Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേന്ത്യാ എന്‍ട്രന്‍സിന് നിര്‍ദേശം

ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍-ദന്തല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാതലത്തില്‍ പൊതു പ്രവേശന പരീക്ഷ നടത്തമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സുപ്രിം കോടതിക്ക് മുന്നില്‍വച്ചു.

സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍. എന്‍. ത്രിവേദിയും അഡ്വക്കറ്റ് മനീന്ദര്‍സിംഗുമാണ് അഞ്ചംഗ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ അണ്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും സംബന്ധിച്ച പ്രശ്നങ്ങളിന്മേലുള്ള ഹര്‍ജികള്‍ കേള്‍ക്കുകയാണ് ബെഞ്ച്.

വിവിധ കോളജുകളും സംസ്ഥാനങ്ങളും നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ എഴുതേണ്ടിവരുന്നത്. ചില സ്വകാര്യ കോളജുകളുടെ അപേക്ഷാ ഫോറത്തിന് 500 മുതല്‍ 1000 രൂപ വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. പരീക്ഷകള്‍ അടുത്തടുത്ത തീയതികളില്‍ നടത്തുന്നതിനാല്‍ ചില പരീക്ഷകള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുന്നു- ത്രിവേദി ചൂണ്ടിക്കാട്ടി.

അതിനിടെ അണ്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് നിശ്ചയിക്കുന്നതിനുള്ള അവകാശം മാനേജ്മെന്റുകള്‍ക്കുണ്ടെന്ന് അറ്റോണി ജനറല്‍ സോളി സൊറാബ്ജി സുപ്രിം കോടതിയില്‍ അറിയിച്ചു. എന്നാല്‍ മാനേജ്മെന്റുകള്‍ കാപ്പിറ്റേഷന്‍ ഫീസ് ഈടാക്കാനോ സീറ്റുകള്‍ വില്‍ക്കാനോ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+