പൊതു സിവില്‍ കോഡ് വേണം: സുപ്രിം കോടതി
ദില്ലി: എല്ലാ മതങ്ങള്‍ക്കും പൊതുവില്‍ ബാധകമായ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
സമുദായ, ധര്‍മ ആവശ്യങ്ങള്‍ക്കായി സ്വത്ത്ദാനം ചെയ്യുന്നതിന് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ക്രൈസ്തവര്‍ക്കുള്ള നിയന്ത്രണം നീക്കുന്ന ഉത്തരവിലാണ് സുപ്രിം കോടതി ഏകീകൃത സിവില്‍ നിയമം അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ടത്.
പരിഷ്കൃത സിവില്‍ സമൂഹത്തില്‍ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 44-ാം വകുപ്പ് ഇനിയും പ്രാബല്യത്തിലായിട്ടില്ലെന്നത് ഖേദകരമാണ്.
ചീഫ് ജസ്റിസ് വി. എന്‍. ഖരെ, ജസ്റിസുമാരായ എസ്. ബി. സിന്‍ഹ, എ. ആര്‍. ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ടതാണ് ബെഞ്ച്. ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചത് ചീഫ് ജസ്റിസ് വി. എന്‍. ഖരെ മാത്രമാണ്. മറ്റ് രണ്ട് പേരും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല.
അതേ സമയം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ ആവശ്യം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തള്ളി. പൊതു സിവില്‍ കോഡ് ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാര്‍ക്ക് മേല്‍ അടിച്ചേല്പിക്കാനാവില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന റാബ ഹസന്‍ നദ്വി പറഞ്ഞു.












Click it and Unblock the Notifications