ജെറ്റ്ലിക്കെതിരെ അവകാശലംഘന പ്രമേയം
ദില്ലി: കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെറ്റ്ലിക്കെതിരെ പ്രതിപക്ഷം ലോക്സഭയില്‍ അവകാശലംഘന പ്രമേയം കൊണ്ടുവരും.
അയോധ്യാ കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിയെയും മറ്റ് ചില ഉന്നത നേതാക്കളെയും ഒഴിവാക്കിയതില്‍ സി ബി ഐക്കുള്ള പങ്ക് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശ ലംഘന പ്രമേയം കൊണ്ടുവരുന്നത്. അതേ സമയം പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.
ജൂലൈ 23 ബുധനാഴ്ചയും അയോധ്യാ കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ കേന്ദ്രം സി ബി ഐയില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ശബ്ദായമാനമായ രംഗങ്ങളുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications