ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് തമിഴ്നാട്
ദില്ലി: പണിമുടക്ക് നടത്തിയതിന് പിരിച്ചുവിട്ട 1.76 ലക്ഷം ജീവനക്കാരെ തിരിച്ചെടുക്കാന്‍ ഒരുക്കമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
പണിമുടക്ക് കാലത്ത് അക്രമമാര്‍ഗത്തിലേക്ക് തിരിഞ്ഞതിന് കേസ് രജിസ്റര്‍ ചെയ്യപ്പെട്ട 2200 സര്‍ക്കാര്‍ ജീവനക്കാരൊഴികെ മറ്റെല്ലാവരെയും തിരിച്ചെടുക്കാമെന്നാണ് തമിഴ്നാട് സര്‍ക്കാരിന് വേണ്ടി അഡ്വ. കെ. കെ. വേണുഗോപാല്‍ ജസ്റിസുമാരായ എം. ബി. ഷാ, എ. ആര്‍. ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്.
ജീവനക്കാര്‍ നിരുപാധികമായ ക്ഷമാപണം എഴുതിനല്‍കണമെന്നും ഭാവിയില്‍ സമരം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതി വധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിന്മേല്‍ വിശദമായ ഉത്തരവ് അടുത്ത വ്യാഴാഴ്ച സുപ്രിം കോടതി പുറപ്പെടുവിക്കും.












Click it and Unblock the Notifications