മന്ത്രിസഭ പുന:സംഘടനയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് താനിതുവരെ ചിന്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
അതേ സമയം മന്ത്രിസഭയുടെ കാലാവധി അവസാനിക്കും വരെ അംഗങ്ങള്‍ ഇതുപോലെ തുടരുമോയെന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് ആന്റണി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണ്. ഹൈക്കമാന്റ് ഇത്തരം പ്രശ്നങ്ങള്‍ മുമ്പും നേരിടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം തനിക്ക് മുന്നില്‍ വന്നിട്ടില്ല. ഇപ്പോഴുണ്ടായ പ്രതിസന്ധി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ താന്‍ കാണുമോയെന്ന ചോദ്യത്തിന് ഉത്തരമായി അത്തരം തീരുമാനമെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications