25 ഡാമുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാവും
തിരുവനന്തപുരം: 25 ഡാമുകളുടെ പണി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് ജൂലൈ 24 വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മിക്ക ജലസേചന പദ്ധതികളുടെയും പണി 2006-07 വര്‍ഷത്തോടെ പൂര്‍ത്തിയാവും. കാസര്‍കോട് ജില്ലയില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായി മുനംകടവ് പദ്ധതി നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയായിട്ടുണ്ട്.
ചിത്രഗിരി പുഴയില്‍ ഡാം സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഈ പദ്ധതി പൂര്‍ത്തിയായാല്‍ 9000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യം ഉണ്ടാവും. കുടിവെള്ള വിതരണവും സുഗമമാവും. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്പ ല ജലസേചനപദ്ധതികളും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്.
കൊച്ചിയിലെ ജലപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. ഹഡ്കോയുടെ സഹായത്തോടെ നടപ്പിലാക്കുന്ന കൊച്ചി നഗരത്തിനായുള്ള കുടിവെള്ള പദ്ധതിയുടെ പണി വേഗത്തിലാക്കുന്നതിന് ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ 80 കോടി രൂപയുടെ വായ്പയെടുക്കും.












Click it and Unblock the Notifications