Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനകള്‍ 65 വയസില്‍ വിരമിക്കണം

തിരുവനന്തപുരം: പണിയെടുക്കുന്നതില്‍ നിന്ന് ആനകള്‍ 65 വയസില്‍ വിരമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസ്ഥ.

സംസ്ഥാനത്ത് ആനകള്‍ അക്രമാസക്തമാവുന്ന സംഭവങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് ഇതു നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. നിയമസഭയില്‍ ജൂലൈ 24 വ്യാഴാഴ്ച ഒരു ചോദ്യത്തിന് മറുപടിയായി വനംമന്ത്രി കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷമേ ആനകളെ പണിയെടുപ്പിക്കാന്‍ തുടങ്ങാവൂവെന്ന് ആനയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയപരിധിയില്‍ ആനകള്‍ക്ക് പരിശോധന നടത്തണം. പണിയെടുക്കാന്‍ നിയോഗിക്കപ്പെടുന്ന ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടാവണം.

ആനകളെ ഒരു ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്തിക്കരുത്. രാത്രികളില്‍ വാഹനങ്ങള്‍ ആനകളുടെ ദേഹത്തിടിക്കാതിരിക്കാനായി റിഫ്ലക്ടറുകള്‍ ശരീരത്തില്‍ ഉണ്ടാവണം. മദപ്പാട് വരുന്ന സമയത്ത് ആനകളെ പണിയെടുപ്പിക്കരുത്. മാസത്തിലൊരിക്കല്‍ ആനകളെ കുളിപ്പിക്കണം.

ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ ആനകളെ ടാറിട്ട റോഡുകളിലൂടെ നടത്തിക്കരുതെന്നും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+