Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ മടങ്ങി: പിന്നാലേ അഹമ്മദ് പട്ടേലും

ദില്ലി: കേന്ദ്ര നേതൃത്ത്വവുമായി ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തിയ കെ കരുണാകരന്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മടങ്ങി. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കേരളത്തിലേയ്ക്ക് വരുകയാണ്.

അഹമ്മദ് പട്ടേല്‍ ഞായറാഴ്ച കേരളത്തിലെത്തും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉയര്‍ത്തിയ വിവാദം മുസ്ലിംലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് അഹമ്മദ് പട്ടേല്‍ എത്തുന്നതെന്നാണ് പറയുന്നത് എന്നാല്‍ ഇതിന് പിന്നില്‍ കരുണാകരന്റെ വഴക്കാണ് പ്രധാന കാരണമെന്നാണ് കരുതുന്നത്. മുസ്ലിം ലീഗ് നേതാക്കള്‍ ദില്ലിയില്‍ എത്തിയപ്പോള്‍ നടത്താത്ത ചര്‍ച്ച എന്താണ് അഹമ്മദ് പട്ടേല്‍ കേരളത്തിലെത്തി നടത്തുന്നതെന്നാണ് വിഷയം കരുണാകരന്‍ തന്നെ എന്ന് സംശയം ഉയര്‍ത്തിയിരിയ്ക്കുന്നത്. കുരണാകരപ്രശ്നം ആന്റണിയുമായും അഹമ്മദ് പട്ടേല്‍ ചര്‍ച്ച ചെയ്യും.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പട്ടേല്‍ ഞായറാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ലീഗ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇ. അഹമ്മദ് എം.പി സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതുകൊണ്ടാണത്രെ കോണ്‍ഗ്രസ് ദൂതന്‍ കേരളത്തിലെത്തി തങ്ങളെ കാണാന്‍ നിശ്ചയിച്ചത്.

കേരളത്തില്‍ മടങ്ങി എത്തുന്ന കരുണാകരന്‍ ഉടനേ തന്നെ ഐ വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജൂലൈ 25 വെള്ളിയാഴ്ചവരെ ദില്ലിയില്‍ തങ്ങി ചര്‍ച്ച നടത്താനാണ് കരുണാകരന്‍ പോയത്. എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ വ്യാഴാഴ്ച തന്നെ കരുണാകരന്‍ മടങ്ങിയത് ഹൈ കമാണ്ടില്‍ അതൃപ്തിയും അസ്വസ്ഥതയും ഉണ്ടാക്കിയിട്ടുണ്ട്. കരുണാകരന് വഴങ്ങാതെ മുസ്ലിം ലീഗിനെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിയ്ക്കാനാണ് ഇപ്പോഴും ഹൈകമാണ്ടിന്റെ ശ്രമം.

നേതൃമാറ്റം മാത്രമാണ് കരുണാകന്റെ ആവശ്യം. അതില്‍ നിന്ന് പിന്മാറാനും അദ്ദേഹം തയ്യാറല്ല. എന്നാല്‍ അതിന് വഴങ്ങാന്‍ സോണിയാ ഗാന്ധിയും തയ്യാറല്ല. ഹൈകമാണ്ട് പല രീതിയിലും കരുണാകരനെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ചര്‍ച്ച പൂര്‍ത്തിയാക്കാതെ കരുണാകരന്‍ കേരളത്തിലേയ്ക്ക് മടങ്ങിയത്.

ബുധനാഴ്ച രാത്രിയിലും ഹൈകമാണ്ട് പ്രതിനിധികളായ അഹമ്മദ് പട്ടേലും ആര്‍. കെ. ധവാനും കരുണാകരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് കടുകിട മാറാന്‍ കരുണാകരന്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+