അഹമ്മദ് സോണിയയുമായി ചര്‍ച്ച നടത്തി
ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വിവാദമായ ന്യൂനപക്ഷ പ്രസ്താവന സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാട് ഇ. അഹമ്മദ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ട് വിശദീകരിച്ചു.
ജൂണ്‍ 24 വ്യാഴാഴ്ചയാണ് ഇ. അഹമ്മദ് സോണിയാഗാന്ധിയുമായി സന്ദര്‍ശിച്ചത്. പ്രശ്നം സംബന്ധിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് സോണിയ ഉറപ്പ് തന്നതായി അഹമ്മദ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പേരില്‍ മന്ത്രിസഭക്കെതിരെ നീക്കം നടത്തില്ലെങ്കിലും ലീഗിന് കടുത്ത അതൃപ്തിയുണ്ടെന്ന് സോണിയയെ അറിയിച്ചതായി അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications