Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെക്പോസ്റ് ജീവനക്കാരുടെ ആസ്തി അന്വേഷിക്കും

തിരുവനന്തപുരം: ചെക്പോസ്റുകളില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്ന വില്പന നികുതി ഉദ്യോഗസ്ഥരുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ ജൂലൈ 24 വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു.

വില്പന നികുതി ചെക്പോസ്റുകളില്‍ വന്‍അഴിമതി നടക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. വില്പന നികുതി വകുപ്പ് 1033 അഴിമതിക്കേസുകള്‍ ചെക്ക് പോസ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റര്‍ ചെയ്തിട്ടുണ്ട്.

അഴിമതി ഒരു ശാസ്ത്രമാണെന്നും അതിന്റെ പ്രലോഭനം ഉദ്യോഗസ്ഥരെ കീഴടക്കിയിരിക്കുകയാണെന്നും എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ പറഞ്ഞു.

പണം എന്ന മഹാലക്ഷ്മിയ്ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം മറക്കുകയാണ്. കൈക്കൂലി കിട്ടുന്നത് വാങ്ങാതിരിക്കാന്‍ ആര്‍ക്കും മനസ് വരുന്നില്ല. പൊലീസ് വിജിലന്‍സും സെയില്‍ടാക്സും സ്പെഷ്യല്‍ സ്ക്വാഡുകളും ചെക്ക്പോസ്റുകളില്‍ പരിശോധന നടത്തുന്നുണ്ടെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+