പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഇടതുവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ് സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജൂലൈ 24 വ്യാഴാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാജു അബ്രഹാം (സി പി എം) ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം വിദ്യാര്‍ഥികളെ സമരരംഗത്തേക്ക് തള്ളിവിടുകയാണെന്ന് നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച വിഷയം സുപ്രിം കോടതിക്ക് മുന്നിലായതിനാല്‍ സുപ്രിം കോടതി വിധി വരുംവരെ പ്രതിപക്ഷം സമരം നിര്‍ത്തിവയ്ക്കണം. നിയമപരമായ മാര്‍ഗത്തിലൂടെ മാത്രമേ സര്‍ക്കാരിന് പ്രശ്നം പരിഹരിക്കാനാവൂ.
ക്രമസമാധാനം നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. അക്രമത്തിലേക്ക് തിരിഞ്ഞതിന് ശേഷം പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ബുധനാഴ്ച നടന്ന സമരത്തിനിടെ പല സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് കേട് വരുത്തുകയും ചെയ്തിരുന്നു.
തിരുവല്ല, ആലപ്പുഴ, കല്പറ്റ എന്നിവിടങ്ങളില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തതെന്ന് നോട്ടീസ് നല്‍കിയ രാജു അബ്രഹാം പറഞ്ഞു.
മാനേജ്മെന്റുകളെ പ്രീതിപ്പെടുത്തുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications