ഫ്ലോറിഡ സ്കൂളില്‍ ഇന്ത്യന്‍ അധ്യാപിക
വാഷിംഗ്ടണ്‍: യോഗ്യതയുള്ള ടീച്ചര്‍ക്കായുള്ള യു എസിലെ ഫ്ലോറിഡയിലെ സ്കൂള്‍ മാനേജ്മെന്റിന്റെ തിരച്ചില്‍ കലാശിച്ചത് ഇന്ത്യന്‍ അധ്യാപികയില്‍.
ഫ്ലോറിഡയിലെ ലീസ്ബര്‍ഗിലെ ഫസ്റ് അക്കാദമിയാണ് ടെലഫോണ്‍ അഭിമുഖത്തിനും വീഡിയോ കോണ്‍ഫറന്‍സിനും ശേഷം ഭോപാലിലെ മധു തോമസിനെ സയന്‍സ് അധ്യാപികയായി നിയമിച്ചത്. ഇന്റര്‍നെറ്റിലെ ബയോഡാറ്റകള്‍ക്കിടയില്‍ നടത്തിയ തിരച്ചില്‍ കലാശിച്ചത് ഇന്ത്യന്‍ അധ്യാപികയുടെ നിയമനത്തിലായിരുന്നു.
സയന്‍സില്‍ എം ഫില്ലുള്ള മധു തോമസ് കഴിഞ്ഞ 17 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയാണ്. മധു തോമസ് ഫസ്റ് അക്കാദമി സ്കൂളില്‍ 10-ാംക്ലാസില്‍ ബയോളജിയും ഒമ്പതാം ക്ലാസില്‍ ഫിസിക്കല്‍ സയന്‍സും ഏഴാം ക്ലാസില്‍ ജനറല്‍ സയന്‍സും പഠിപ്പിക്കും.
ഈ വര്‍ഷമാണ് സ്കൂളില്‍ 10-ാം ക്ലാസ് തുടങ്ങിയത്. നേരത്തെ അധ്യാപകരെ നിയമിക്കുന്നതില്‍ ബുദ്ധിമുട്ടുകളില്ലായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. പുതിയ ക്ലാസുകള്‍ തുടങ്ങിയതോടെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കിയതോടെയാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവന്നത്.












Click it and Unblock the Notifications