കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ എയ്ഡ്സിന് വാക്സിനുണ്ടാക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: എയ്ഡ്രോഗത്തിന് ഒരു വാക്സിന്‍ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ജൂലൈ 25 വെള്ളിയാഴ്ച രാജ്യസഭയില്‍ അറിയിച്ചു.

ഇത് പരീക്ഷണഘട്ടത്തിലാണിപ്പോള്‍. ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള നാഷണല്‍ ജയ് വിഗ്യാന്‍ സയന്‍സ് ആന്റ് ടെക്നോളജി മിഷനാണ് ഈ വാക്സിന്‍ വികസിപ്പിക്കുന്നത്. ഇപ്പോള്‍ വാക്സിന്‍ പ്രീ-ക്ലിനിക്കല്‍ പഠനങ്ങള്‍ക്ക് തയ്യാറായിക്കഴിഞ്ഞു.

കേന്ദ്ര ശാസ്ത്ര ഉപമന്ത്രി ബാച്ചി സിംഗ് റാവത്താണ് എഴുതി നല്കിയ മറുപടിയില്‍ ഇക്കാര്യം അറിയിച്ചത്. മറ്റൊരു കൂട്ടുസംരംഭത്തില്‍ ഒരു വാക്സിന്‍ കൂടി വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ചും യുഎസ്എയിലെ ഇന്റര്‍നാഷണല്‍ എയ്ഡ്സ് വാക്സിന്‍ ഇനിഷ്യേറ്റീവും ചേര്‍ന്നാണ് ഈ വാക്സിന്‍ വികസിപ്പിച്ചത്. ഇതും പ്രീ ക്ലിനിക്കല്‍ ദശയിലാണെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X