Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനം: സംവിധായകന്‍ മര്‍ദിച്ചെന്ന് നടി

ഹൈദരാബാദ്: ചുംബനരംഗത്തില്‍ വേണ്ടവിധം അഭിനയിക്കാത്തതില്‍ ക്ഷുഭിതനായ തെലുങ്ക് സംവിധായകന്‍ മോഹന്‍ബാബു തന്നെ മര്‍ദിച്ചെന്ന് നടി ശില്പാ ശിവാനന്ദ് പൊലീസില്‍ പരാതി നല്‍കി. തെന്നിന്ത്യയിലെ പ്രമുഖ നടി സാക്ഷി ശിവാനന്ദിന്റെ സഹോദരിയാണ് ശില്പ.

തെലുങ്കിലെ പ്രമുഖ നടനും ലോക്സഭാംഗവുമായ മോഹന്‍ബാബു ഈയിടെയാണ് സംവിധാനരംഗത്തേക്ക് തിരിഞ്ഞത്. മോഹന്‍ബാബു തന്റെ മകനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചുംബനരംഗത്തില്‍ സംവിധായകന്‍ പറഞ്ഞതുപോലെ അഭിനയിക്കാത്തതിന് തന്റെ മുടി പിടിച്ചുവലിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തുവെന്നാണ് ശില്പ ജൂബിലി ഹില്‍സ് പൊലീസ് സ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മകളെ മര്‍ദിക്കുന്നതു കണ്ട് ഇടപെട്ട അമ്മ പര്‍വീണ്‍ സുല്‍ത്താനയെയും മോഹന്‍ബാബു മര്‍ദിച്ചത്രെ.

സംഭവമറിഞ്ഞ് ശില്പയുടെ സഹോദരി സാക്ഷി ശിവാനന്ദ് ഹൈദരാബാദിലെത്തി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ സംസാരിച്ച സാക്ഷി അനുജത്തിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് മുംബൈയിലേക്ക് പോവാന്‍ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ശില്പയെയും സാക്ഷിയെയും പര്‍വണ്‍ സുല്‍ത്താനയെയും മോഹന്‍ബാബുവിന്റെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും പരാതിയുണ്ട്.

അതേ സമയം ശില്പയെ മര്‍ദിച്ചുവെന്ന ആരോപണം മോഹന്‍ബാബു നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+