തീവ്രവാദം തുടര്‍ന്നാല്‍ ചര്‍ച്ച അസാധ്യം
ദുബായ്: അതിര്‍ത്തി കടന്നുള്ള തീവ്രവാദം തുടരുകയാണെങ്കില്‍ പാകിസ്ഥാനുമായി അര്‍ഥവത്തായ ചര്‍ച്ച സാധ്യമാവില്ലെന്ന് വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്ന പറഞ്ഞു.
നിയന്ത്രണ രേഖ അതിക്രമിക്കുന്നത് പാകിസ്ഥാന്‍ ഇപ്പോഴും തുടരുകയാണെന്ന് ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദവുമായുള്ള ബന്ധം പാകിസ്ഥാന്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യക്കെതിരായ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ തീവ്രവാദത്തിനെതിരായ ആഗോളയുദ്ധത്തില്‍ പാകിസ്ഥാന്‍ എങ്ങനെയാണ് സഹകരിക്കുന്നതെന്ന് സിന്‍ഹ ചോദിച്ചു.
കശ്മീരിന്റെ കാര്യത്തിലുള്ള പാകിസ്ഥാന്റെ തന്ത്രത്തിന്റെ ഭാഗമായാണ് സൈന്യത്തെ ഉപയോഗിക്കുന്നതെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പ്രസ്താവനയില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
ഇസ്ലാമബാദിലെ സാര്‍ക് ഉച്ചകോടിയില്‍ പാകിസ്ഥാനുമായി ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അതേ കുറിച്ച് ഇപ്പോഴേ പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications