തമിഴ്നാട്: ജീവനക്കാരെ തിരിച്ചെടുത്തു തുടങ്ങി
ചെന്നൈ: പണിമുടക്കിയതിന് പിരിച്ചുവിട്ട തമിഴ്നാട്ടിലെ 1.7 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ ജൂലൈ 25 വെള്ളിയാഴ്ച സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തുടങ്ങി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുത്ത് തുടങ്ങിയത്.
പണിമുടക്കിയതില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഇനി പണിമുടക്കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ എഴുതികൊടുക്കണം. ഇതിനുള്ള ഫോറം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ കാണപ്പെട്ടു.
പൊലീസ് കേസെടുത്തിട്ടുള്ള 2200 ജീവനക്കാര്‍ ഒഴികെയുള്ളവരെയെല്ലാം തിരിച്ചെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷമാപണം എഴുതിനല്‍കുന്നതോടെ ജീവനക്കാരുടെ പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കും.
രാവിലെ 10.30 മുതല്‍ രാത്രി 12.00 വരെ രാഹുകാലമായതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷമേ ഫോം പൂരിപ്പിച്ച് നല്‍കുകയുള്ളൂവെന്ന് ക്യൂവിലുണ്ടായിരുന്ന മിക്ക ജീവനക്കാരും പറഞ്ഞു.












Click it and Unblock the Notifications