കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍വേദ ജൈവ താഴ്വര സ്ഥാപിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എം. എസ്. സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സയലന്റ് വാലി ഒരു ആയുര്‍വേദ ജൈവ വാലിയായി വികസിപ്പിക്കുമെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ അറിയിച്ചു.

ഔഷധച്ചെടികളുടെ വികസനത്തെയു ഉപയോഗത്തെയും കുറിച്ച് കിന്‍ഫ്ര സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഔഷധച്ചെടി വ്യവസായത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ആയുര്‍വേദ ജൈവ വാലി വികസിപ്പിക്കുന്നത്. ഔഷധച്ചെടികള്‍ കച്ചവടാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിന് വേണ്ടി പ്രത്യേക മേഖലകള്‍ സ്ഥാപിക്കും.

ആയുര്‍വേദ വ്യവസായം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവാന്മാരാകാനും അടുത്ത തലമുറകള്‍ക്ക് വേണ്ടി ഔഷധച്ചെടികളെ സംരക്ഷിക്കാനും ഗൗരിയമ്മ ആവശ്യപ്പെട്ടു.

ആസൂത്രണ കമ്മിഷന്‍ അംഗം സോംപാല്‍, വെസ്റ് ബംഗാള്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്‍. ആര്‍. മാധവമേനോന്‍, ദേശീയ സസ്യശാസ്ത്ര ഗവേഷണ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. പുഷ്പാംഗദന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X