ഉസ്മാന്‍ മുസ്ല്യാരെ കൈമാറി
കൊച്ചി: ചേകന്നൂര്‍ മൗലവിക്കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ ഒമ്പതാം പ്രതി കാരന്തൂര്‍ ഉസ്മാന്‍ മുസ്ല്യാരെ കോടതി സിബിഐയ്ക്ക് കൈമാറി.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.കെ. കുട്ടികൃഷ്ണന്‍ ജൂലൈ 28 തിങ്കളാഴ്ച വരെയാണ് ഉസ്മാന്‍ മുസ്ല്യാരെ സിബിഐയ്ക്ക് നല്കിയത്. ചേകന്നൂര്‍ മൗലവിയുടെ ജഡം നശിപ്പിച്ചതു സംബന്ധിച്ച കേസില്‍ പ്രധാനിയാണ് ഉസ്മാന്‍ മുസ്ല്യാര്‍.
ഉസ്മാന്‍ മുസ്ല്യാരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് സിബിഐ കഴിഞ്ഞ ദിവസം കോടതിയോട് ഇദ്ദേഹത്തെ കസ്റഡിയില്‍ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇത് കോടതി അംഗീകരിച്ചു. ഉസ്മാന്‍ മുസ്ല്യാരുടെ ജാമ്യഹര്‍ജി കോടതി നിഷേധിച്ചു.












Click it and Unblock the Notifications