Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവില്‍ കോഡ്: ക്രൈസ്തവരില്‍ ആശങ്ക

കൊച്ചി: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന സുപ്രിം കോടതി നിര്‍ദേശത്തില്‍ സീറോ മലബാര്‍ സഭ ആശങ്ക രേഖപ്പെടുത്തി.

ഏകീകൃത സിവില്‍ കോഡ് ഭരണഘടനയുടെ ലക്ഷ്യമാണെന്നും അതിന് സഭ എതിരല്ലെന്നും പറഞ്ഞ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട്, പക്ഷേ ഏകീകൃത സിവില്‍ കോഡിന്റെ ഉള്ളടക്കമെന്തായിരിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി.

ഭാഷാപരമായും മതപരമായും വര്‍ഗപരമായും സാംസ്കാരികമായും വന്‍വൈവിധ്യമുള്ള രാജ്യമാണ് നമ്മുടേത്. സിവില്‍ കോഡ് ഏകീകരിക്കുമ്പോള്‍ ഈ വൈവിധ്യം ആദരിക്കപ്പെടുമോയെന്നാണറിയേണ്ടത്. പൊതുകോഡ് വൈവിധ്യത്തെ നശിപ്പിക്കുമോയെന്നും ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ ജീവിതരീതി അടിച്ചേല്പിക്കപ്പെടുമോയെന്നും ആശങ്കയുണ്ട്- അദ്ദേഹം പറഞ്ഞു.

അതേ സമയം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം സുപ്രിം കോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാമെന്ന് സീറോ മലബാര്‍ ചങ്ങനാശേരി അതിരൂപതയിലെ ഫാ. ജോര്‍ജ് മംഗലത്തില്‍ പറഞ്ഞു.

സുപ്രിം കോടതിയുടെ ഉത്തരവിനെ കുറിച്ച് പഠിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂവെന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ഡോ. അലക്സാണ്ടര്‍ കാരക്കല്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

സുപ്രിം കോടതി വിധിയെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് കേരള സഭാ കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ്പ് സാം മാത്യുവും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+