134 കയര്‍ സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന് 1320 കോടി രൂപയുടെ കയറിന്റെയും കയറുത്പന്നങ്ങളുടെയും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയില്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ ഡിസൈനോടെ കയറുത്പന്നങ്ങള്‍ ആധുനികവത്കരിയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു കയര്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ദേശീയ കയര്‍ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ 134 കയര്‍ സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിക്കും. ഇതിനായി സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എണ്ണൂറോളം വരുന്ന കയര്‍ സൊസൈറ്റികളില്‍ മിക്കവയും നഷ്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications