സംസ്ഥാനത്ത് 40 ലക്ഷം തൊഴില്‍രഹിതര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു.
താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് 40 ലക്ഷം തൊഴില്‍ രഹിതരാണ് ഇപ്പോഴുള്ളത്.
വിദേശമലയാളികളുടെ സഹകരണത്തോടെ സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വിദേശ മലയാളികളുടെ സംഘടനകളുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications