ജപ്പാന്‍ സംഘം കേരളത്തെ അഭിനന്ദിച്ചു
തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ജപ്പാനിലെ സംഘത്തിന് പറയാന്‍ അഭിനന്ദനവാക്കുകള്‍ മാത്രം. കേരളത്തിലെ തൊഴില്‍മേഖലയുടെ ഗുണനിലവാരം, സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, സമ്പത്തിന്റെ ഒഴുക്ക്, സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെക്കുറിച്ചാണ് സംഘം അഭിന്ദനത്തോടെ എടുത്തുപറയുന്നത്.
ദില്ലി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളോടൊപ്പമാണ് ഒരു പഠനത്തിന്റെ ഭാഗമായി സംഘം കേരളവും സന്ദര്‍ശിച്ചത്. തൊഴില്‍ സമൂഹത്തിന്റെ ഗുണനിലവാരവും സംസ്ഥാനത്തിലേക്കുള്ള സമ്പത്തിന്റെ ഒഴുക്കുമാണ് കേരളത്തിന് വരും നാളുകളില്‍ നിക്ഷേപം ആര്‍ജ്ജിയ്ക്കാന്‍ കഴിയുമെന്നതിന് രണ്ട് മുഖ്യഗുണങ്ങളായി സംഘം എടുത്തുപറയുന്നത്.
ജപ്പാനിലെ പ്രധാനകമ്പനികളുടെ മുമ്പാകെ കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് വിവരിയ്ക്കുമെന്ന് പഠനസംഘത്തിന്റെ തലവനും ടാമാ സര്‍വകലാശാലയുടെ വിസിറ്റിംഗ് പ്രൊഫസറുമായ ഇക്കുവോ യാസുദ പറഞ്ഞു. ഇത്രയും മനോഹരമായ കടല്‍ത്തീരങ്ങളും പ്രകൃതിസൗന്ദര്യവുമുള്ള കേരളത്തെക്കുറിച്ച് ജപ്പാനിലെ ടൂറിസ്റുകള്‍ കാര്യമായി അറിഞ്ഞിട്ടില്ലെന്നും ഇക്കുവോ യാസുദ പറഞ്ഞു.
ജപ്പാനിലെ ടോക്കിയോവിലുള്ള ഇന്ത്യ സെന്റര്‍ ഫൗണ്ടേഷനാണ് ഈ സന്ദര്‍ശനം സംഘടിപ്പിച്ചത്. ഇന്ത്യ-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.












Click it and Unblock the Notifications