ആന്റണിയ്ക്കെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കും ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയ്ക്കുമെതിരെ കേസ്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ അറിവോ സമ്മതമോ കൂടാതെ ഫാക്സ് സന്ദേശം അയച്ച് എം.എല്‍.എ.മാരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്.
തിങ്കളാഴ്ച ജോമോനില്‍ നിന്നും കോടതി മൊഴിയെടുക്കും. അഹമ്മദ് പട്ടേല്‍, കെ.മുരളീധരന്‍ എം.പി. തുടങ്ങിയവരെയാണ് ജോമോന്‍ കേസില്‍ സാക്ഷി ചേര്‍ത്തിരിക്കുന്നത്.












Click it and Unblock the Notifications